പനിക്കൂർക്ക ഇലകൊണ്ട് ‘ബജി’യും ഉണ്ടാക്കാം

 

ആവശ്യമായ ചേരുവകള്‍

പനികൂർക്ക ഇല -15 എണ്ണം
കടലമാവ് – ഒരു കപ്പ്‌
അരിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞൾപ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – ഒരു ടീസ്പൂണ്‍
കായംപൊടി – അര ടീസ്പൂണ്‍
ബേക്കിങ് പൗഡർ – കാല്‍ ടീസ്പൂണ്‍
വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ

ഉണ്ടാക്കുന്നത് എങ്ങനെ?

പനിക്കൂര്‍ക്ക ഇലകൾ നന്നായി കഴുകിയെടുക്കണം. ശേഷം വെള്ളമയം ഇല്ലാതെ തുടച്ചെടുക്കുക. ശേഷം കടലമാവ്, അരിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, കായംപൊടി, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ വെള്ളം ചേർത്ത് നന്നായി കു‍ഴച്ച് പേസ്റ്റ് രൂപത്തിലാക്കുക. മിശ്രിതം നന്നായി ലൂസാകാതെ ശ്രദ്ധിക്കണം. ശേഷം പാനിൽ എണ്ണ ചൂടാക്കി, പനിക്കൂര്‍ക്ക ഇലകൾ ഓരോന്നായി തയ്യാറാക്കിയ മാവിൽ മുക്കി വറുത്തു കോരിയെടുത്താൽ നല്ല ബജി റെഡി.