അരി ഉണ്ട ഉണ്ടാക്കാം
Jan 16, 2026, 18:50 IST
ആവശ്യ സാധനങ്ങൾ;
അരി – 1 കപ്പ്
ശർക്കര – 100 ഗ്രാം ( മധുരത്തിന് അനുസരിച്ച് കുറച്ചോ കൂടുതലോ ചേർക്കാം)
ഏലക്ക പൊടിച്ചത് – 1 / 2 സ്പൂൺ
നെയ്യ് – ആവശ്യത്തിന്
തേങ്ങാ – ആവശ്യത്തിന് ചിരകിയത്
കശുവണ്ടി – അലങ്കരിക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം എടുത്ത് വെച്ചിരിക്കുന്ന അരി നല്ലത് പോലെ വറുത്തെടുക്കുക. നല്ല ബ്രൗൺ നിറമാകുന്നതു വരെ വറുക്കണം. അലപം ചൂടോടെ തന്നെ പുട്ട് പൊടിയുടെ പാകത്തിൽ പൊടിച്ചെടുക്കുക. ശേഷം തേങ്ങാ ചിരകിയതും, ശർക്കര ചീകിയതും ആവശ്യത്തിന് നെയ്യും ഏലക്കാപൊടിയും ചേർത്ത് നന്നായി കുഴച്ച് ഉരുളകളാക്കി മാറ്റി വെയ്ക്കുക. ഇവ അലങ്കരിക്കാൻ അതിന് മുകളിൽ കാശുവാങ്ങി വേണമെങ്കിൽ വെച്ച് കൊടുക്കാം. രുചികരമായ അരി ഉണ്ട റെഡി.