ഈസി ആയി ചക്ക ബിരിയാണി ഉണ്ടാക്കാം
ബിരിയാണി അരി (ബസുമതി അല്ലെങ്കിൽ കൈമ) – 3 കപ്പ്
സവാള – 4 എണ്ണം
തക്കാളി – 4 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
അവശ്യ ചേരുവകൾ
പച്ചച്ചക്ക (കഷ്ണങ്ങളാക്കിയത്) – 7500 ഗ്രാം
ബിരിയാണി അരി (ബസുമതി അല്ലെങ്കിൽ കൈമ) – 3 കപ്പ്
സവാള – 4 എണ്ണം
തക്കാളി – 4 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 5 എണ്ണം
തൈര് – അര കപ്പ്
മല്ലിയില, പുതിനയില – ആവശ്യത്തിന്
മസാലപ്പൊടികൾ
മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ
മുളകുപ്പൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
ഗരം മസാല – 1 ടേബിൾ സ്പൂൺ
നെയ്യ് അല്ലെങ്കിൽ എണ്ണ – ആവശ്യത്തിന്
കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ – 3-4 എണ്ണം വീതം
തയ്യാറാക്കുന്ന വിധം
ചക്ക കഷ്ണങ്ങളാക്കി അതിലേക്ക് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചെടുക്കാം. ഉണ് മറ്റൊരു പാത്രത്തിൽ അരി കഴുകി വെള്ളത്തിലിട്ടു വെക്കുക. ഒരു വലിയ പാത്രത്തിലേക്ക് നെയ്യിട്ട ശേഷം അതിലേക്ക് ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവയിട്ട് വഴറ്റുക. അതിലേക്ക് സവാള ചേർത്ത് നന്നായി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർക്കാം. ഇനി അതിലേക്ക് തക്കാളിയും മാറ്റ് മസാലപ്പൊടികളും കൂടി ചേർക്കാം. അതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് ഇനി തൈരും വേവിച്ചു വെച്ചിരിക്കുന്ന ചക്ക കഷ്ണങ്ങളും ചേർത്ത് നന്നായി യോജിപ്പിക്കുക. മസാല ചക്കയിൽ പിടിച്ചു കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.
ഈ വെള്ളം നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് കുതിർത്തു വെച്ചിരിക്കുന്ന അരി ചേർക്കാം. ഇനി പാത്രത്തിന്റെ വായ മൂടിക്കെട്ടി ‘ദം’ ചെയ്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക. അരി വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാൽ മല്ലിയിലയും വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കാം.