ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉഴുന്ന് ദോശ
അരിപ്പൊടി - 2 ടീസ്പൂൺ
ഗോതമ്പ് പൊടി - 2 ടീസ്പൂൺ
സവാള (അരിഞ്ഞത്) - 1 എണ്ണം
ചേരുവകൾ
ഉഴുന്ന് - 250 ഗ്രാം
അരിപ്പൊടി - 2 ടീസ്പൂൺ
ഗോതമ്പ് പൊടി - 2 ടീസ്പൂൺ
സവാള (അരിഞ്ഞത്) - 1 എണ്ണം
തക്കാളി (അരിഞ്ഞത്) - 1 എണ്ണം
പച്ചമുളക് (അരിഞ്ഞത്) - 2 എണ്ണം
മല്ലിയില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് നന്നായി കഴുകി തലേദിവസം രാത്രിയോ അല്ലെങ്കിൽ 4-5 മണിക്കൂറോ വെള്ളത്തിൽ കുതിർക്കാൻ വെക്കാം.
കുതിർത്ത ഉഴുന്ന് നന്നായി കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം.
അരച്ചെടുത്ത ഉഴുന്നിലേക്ക് അരിപ്പൊടിയും ഗോതമ്പ് പൊടിയും ചേർക്കുക. ഇത് വിഭവത്തിന് നല്ലൊരു ഘടന നൽകാൻ സഹായിക്കും.
ഇതിലേക്ക് അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, മല്ലിയില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
ഒരു ദോശക്കല്ല് അല്ലെങ്കിൽ പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. വളരെ കുറഞ്ഞ അളവിൽ മാത്രം എണ്ണ തടവാം. തയ്യാറാക്കിയ മാവ് ഇതിലേക്ക് ഒഴിച്ച് ഒരു 'ചില്ല' അല്ലെങ്കിൽ അട പോലെ പരത്താം.
ഇരുവശവും നല്ലതുപോലെ വേവിച്ചെടുക്കാം. കുറഞ്ഞ തീയിൽ വേവിച്ചെടുക്കുന്നത് മാവ് ഉള്ളിലേക്ക് നന്നായി വെന്ത് കിട്ടാൻ സഹായിക്കും.
ഗുണങ്ങൾ
പയറുവർഗ്ഗങ്ങളിൽ പ്രോട്ടീൻ ഏറ്റവും കൂടുതലടങ്ങിയ ഒന്നാണ് ഉഴുന്ന്. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. പച്ചക്കറികൾ ചേർക്കുന്നത് വഴി ഇതിലെ വിറ്റാമിനുകളുടെയും ഫൈബറിന്റെയും അളവ് വർദ്ധിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്കും പ്രമേഹ രോഗികൾക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണിത്.
രുചികരവും എന്നാൽ കൊഴുപ്പ് കുറഞ്ഞതുമായ ഇത്തരം വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യകരമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കും.