തടി പെട്ടെന്ന് കുറയ്ക്കണോ? ഈ സൂപ്പ് കഴിക്കൂ 
 

വേണ്ട സാധനങ്ങള്‍

റാഗി മാവ് ½ കപ്പ് 

5 കപ്പ് വെള്ളം

എണ്ണ–2 ടീസ്പൂൺ 

 

റാഗി വെജിറ്റബിള്‍ സൂപ്പ്

വേണ്ട സാധനങ്ങള്‍

റാഗി മാവ് ½ കപ്പ് 

5 കപ്പ് വെള്ളം

എണ്ണ–2 ടീസ്പൂൺ 

കറുവപ്പട്ട–1 ഇഞ്ച് 

5 അല്ലി വെളുത്തുള്ളി , അരിഞ്ഞത്

2 മുളക് , ചെറുതായി അരിഞ്ഞത്

സവാള, നന്നായി അരിഞ്ഞത്– ½ കിലോ

കാരറ്റ്, ചെറുതായി അരിഞ്ഞത്–½ കിലോ

ബീൻസ്, ചെറുതായി അരിഞ്ഞത്–5

 ഗ്രീന്‍ പീസ്–3 ടീസ്പൂൺ

സ്വീറ്റ് കോൺ–2 ടീസ്പൂൺ 

കാബേജ്, അരിഞ്ഞത്–2 ടീസ്പൂൺ 

ഉപ്പ്–1 ടീസ്പൂൺ 

കുരുമുളക് പൊടി–½ ടീസ്പൂൺ 

നാരങ്ങ നീര്–2 ടീസ്പൂൺ 

സ്പ്രിങ് ഒണിയന്‍, അരിഞ്ഞത്–2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

- ഒരു പാത്രത്തിൽ ½ കപ്പ് റാഗി മാവ് എടുത്ത് 1 കപ്പ് വെള്ളത്തിൽ കലർത്തുക. ഇതില്‍ കട്ടകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാറ്റി വയ്ക്കുക.

- ഒരു കടായി അടുപ്പത്ത് വെച്ച് 2 ടീസ്പൂൺ എണ്ണ ചൂടാക്കുക.  കറുവാപ്പട്ട, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.

- സവാള, കാരറ്റ്, ബീൻസ്, ഗ്രീന്‍ പീസ്‌, സ്വീറ്റ് കോൺ, കാബേജ് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇത് വല്ലാതെ വെന്തു പോകരുത്.

- ഇതിലേക്ക് വെള്ളം, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി 3 മിനിറ്റ് തിളപ്പിക്കുക.

- ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ റാഗി സ്ലറി ചേർത്ത് 2 മിനിറ്റ് തുടർച്ചയായി ഇളക്കുക. 3 മിനിറ്റ് അല്ലെങ്കിൽ റാഗി നന്നായി പാകമാകുന്നത് വരെ തിളപ്പിക്കുക.

- തീ ഓഫ് ചെയ്ത് നാരങ്ങാനീരും സ്പ്രിംഗ് ഒനിയനും ചേർക്കുക. ആവശ്യമെങ്കില്‍ മല്ലിയില കൂടി മുകളില്‍ വിതറി അലങ്കരിക്കാം.