റസ്റ്റോറന്റ് സ്റ്റൈലിൽ പെർഫെക്ട് ലോബ്സ്റ്റർ ഡ്രൈ മസാല ഇനി വീട്ടിലും തയ്യാറാക്കാം
ആദ്യം തന്നെ മല്ലിയും മഞ്ഞളും മുളകും പൊടികൾ വറുത്ത് കുറച്ച് തേങ്ങയും കൂട്ടി അരച്ചെടുക്കുക..
വലിയ ഉള്ളി ഒന്നെര
റെസിപ്പി:
ആദ്യം തന്നെ മല്ലിയും മഞ്ഞളും മുളകും പൊടികൾ വറുത്ത് കുറച്ച് തേങ്ങയും കൂട്ടി അരച്ചെടുക്കുക..
വലിയ ഉള്ളി ഒന്നെര..തക്കാളി ഒന്ന്..ഇഞ്ചി വെളുത്തുള്ളി പാകത്തിന്ന് രണ്ടോ മുന്നോ പച്ച മുളക് കുറച്ച് മല്ലിയില എന്നിവയെല്ലാം ചേർത്ത് വഴറ്റുക..വഴറ്റുന്നതിലേക്ക് കുറച്ച് മസാല പൊടികൾ ചേർക്കുന്നത് നല്ലതാണു..ഇല്ലെങ്കിലും കുഴപ്പമില്ല..വെറും ഉപ്പും കുരുമുളകും മാത്രം ചേർത്താലും മതിയാവും.
വഴറ്റിയതിന്ന് ശേഷം ലോബ്സ്റ്റർ ഇതിൽ ഇട്ട് കുറച്ച് ചുടുവെള്ളവും ഒഴിച്ച് അടച്ച് വെച്ച് തിളപ്പിക്കുക..മൂന്നാലു മിനിറ്റ് കഴിഞ്ഞതിന്ന് ശേഷം അരച്ചു വെച്ച അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ചെറു തീയിൽ അടച്ച് വെച്ച് വേവിക്കുക..10-15 മിനിറ്റ് വേവിച്ചതിന്ന് ശേഷം കുറച്ച് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ആഡ് ചെയ്ത് വെള്ളം ഉണ്ടെങ്കിൽ ഫ്ലെയിം കുറച്ച് കൂട്ടി ആ വെള്ളം വറ്റിച്ചെടുക്കുക..രണ്ട് ഭാഗവും തിരിച്ചും മറിച്ചും വേവിക്കണം..