ഹെൽത്തി ഡിന്നർ തയ്യാറാക്കിയാലോ
Jul 12, 2024, 10:35 IST
ചേരുവകൾ
അരി- ഒരു കപ്പ്
വെള്ളം- മൂന്ന് കപ്പ്
പാൽ- അര കപ്പ്
കാരറ്റ്- ഒന്ന്
പച്ചമുളക്- ഒന്ന്
ഇഞ്ചി- ഒരു ടീസ്പൂൺ
ഉപ്പ്- ഒരു ടീസ്പൂൺ
മല്ലിയില- ഒരുപിടി
എണ്ണ- രണ്ട് ടീസ്പൂൺ
കടുക്- രണ്ട് ടീസ്പൂൺ
ഉഴുന്ന് പരിപ്പ്- രണ്ട് ടീ സ്പൂൺ
വെള്ളക്കടല- ഒരു ടീസ്പൂൺ
വറ്റൽ മുളക്- രണ്ട്
കായം- അര ടീസ്പൂൺ
കേർഡ് റൈസ് തയ്യാറാക്കുന്ന വിധം
അരി പാകത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് തിളപ്പിച്ച് തണുപ്പിച്ച പാലും തൈരും ചേർക്കാം. ഇതിൽ പച്ചമുളക്, ഇഞ്ചി, മല്ലിയില, പാകത്തിന് ഉപ്പും വേവിച്ച കാരറ്റും ചേർത്ത് നന്നായി ഇളക്കാം. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വെള്ളക്കടല, ഉഴുന്ന് പരിപ്പ്, കറിവേപ്പില, കായം, വറ്റൽ മുളക് എന്നിവയിട്ട് നന്നായി വഴറ്റുക. ചോറ് ഒരു ബൗളിലേയ്ക്ക് മാറ്റി ഇപ്പോൾ തയ്യാറാക്കിയ ചേരുവ മുകളിൽ വിതറാം. രുചികരമായ കേർഡ്റൈസ് റെഡി.