സ്വാദൂറും ഈ കേക്ക് കഴിച്ചാൽ
Jul 23, 2024, 11:45 IST
മൈദ – 1 കപ്പ്
കൊക്കോ പൗഡർ – 3 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ. 1/2 ടീസ്പൂൺ
മുട്ട – 3
പാൽ – 1/2 കപ്
വെജിറ്റബിൾ ഓയിൽ – 1/2 കപ്പ്
ഉപ്പ്. 1/2 ടീസ്പൂൺ
വാനില എസൻസ് – 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് – 1 കപ്പ്
ചോക്ലേറ്റ് കേക്ക് തയ്യാറാക്കുന്ന വിധം
1 മൈദയും, കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചു മാറ്റിവെക്കുക.
2 പഞ്ചസാരയും ഓയിലും നന്നായി അടിക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേർത്തു അടിച്ചെടുക്കുക. എസൻസ് ചേർക്കുക.
3 ഇതിലേക്ക് അരിച്ചുവെച്ച മൈദക്കൂട്ട് ചേർക്കുക. ഇടവിട്ട് പാലും ചേർത്ത് കൊടുക്കുക.
ചൂടാക്കിയിട്ട ഓവനിൽ വെച്ച് 30 മിനിറ്റ് 170 ഡിഗ്രി യിൽ ബേക് ചെയ്തെടുക്കുക. തണുത്തതിന് ശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഇഷ്ടമുള്ള തരത്തിൽ ഡെക്കറേഷൻ ചെയ്യാം.