ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഇങ്ങനെ ഒരു ഐറ്റം തയ്യാറാക്കി നോക്കൂ 
 

 

ചേരുവകൾ

ഉണക്കമീൻ- 1/4 കിലോ
ചെറിയ ഉള്ളി- 100 ഗ്രാം
തേങ്ങ- 1/2 കപ്പ്
മുളക്‌പൊടി- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
പച്ചമുളക്- 2 എണ്ണം
കറിവേപ്പില- 2 തണ്ട്
ഉപ്പ്- പാകത്തിന്
വെളുത്തുള്ളി- 10 അല്ലി
പുളി- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
കടുക്- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉണക്കമീൻ നീളത്തിൽ അരിഞ്ഞുവെയ്ക്കുക. തേങ്ങ, മുളക്‌പൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, കറിവേപ്പില എന്നിവ മിക്‌സിയിലിട്ട് ഒതുക്കിയെടുക്കുക. ഇത് മീനിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 1/4 കപ്പ് പുളി പിഴിഞ്ഞ വെള്ളവും ചേർത്ത് വേവിക്കുക. വെള്ളം വറ്റിയ ശേഷം വാങ്ങിവെയ്ക്കുക. ഒരു ചീനച്ചട്ടിയിൽ കടുക് താളിച്ചതിന് ശേഷം അതിലേക്ക് തോരൻ ചേർത്ത് നന്നായി യോജിപ്പിക്കുക.ഉണക്കമീൻ തോരൻ റെഡി .