വെണ്ണയും ബ്രഡും ചേർത്ത് അടിപൊളി പലഹാരം തയ്യാറാക്കിയാലോ 
 

 

ചേരുവകൾ

ബ്രൗൺ ബ്രഡ് കഷ്ണങ്ങൾ- 6 എണ്ണം
മുട്ട- 1
പഞ്ചസാര- ആവശ്യത്തിന്
ഏലക്കാപ്പൊടി- 1/4 ടീ സ്പൂൺ
ഉപ്പ്- ഒരു നുള്ള്
പാൽ- 3/4 കപ്പ്
ബട്ടർ - ആവശ്യത്തിന് .

 സ്വീറ്റ് ബ്രഡ് ടോസ്റ്റ് തയ്യാറാക്കുന്ന വിധം 

മുട്ടയും പഞ്ചസാരയും ഉപ്പും ഏലക്ക പൊടിയും ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഇതിൽ പാൽ ചേർത്തു ഇളക്കി ഓരോ ബ്രഡും അതിൽ മുക്കിയെടുത്ത് കുറച്ചു ബട്ടർ പുരട്ടിയശേഷം ഫ്രൈയിങ് പാനിൽ ചെറിയ തീയിൽ രണ്ടു ഭാഗവും മൊരിച്ചെടുക്കുക. തേനും ബട്ടറിന്റെ ചെറിയ കഷ്ണവും വച്ച് വിളമ്പാം. കുട്ടികൾ മടിയില്ലാതെ കഴിക്കും.