സോയാബീന്‍ കൊണ്ട് ഒരു കിടിലം ഐറ്റം തയ്യാറാക്കിയാലോ 
 

 


ആവശ്യമുള്ള സാധനങ്ങൾ

സോയാബീൻ: 100ഗ്രാം
സവാള: രണ്ടെണ്ണം
പച്ചമുളക്: മൂന്നെണ്ണം
സോയാ സോസ്: ഒന്നര ടേബിൾ സ്പൂൺ
ഇഞ്ചി: ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി: ഒരു ടേബിൾസ്പൂൺ
ചെറിയുള്ളി: അല്പം
വെളിച്ചെണ്ണ: ആവശ്യത്തിന്

സോയാസോസ്: ഒന്നര ടേബിൾസ്പൂൺ
ടൊമാറ്റോ സോസ്: ഒന്നര ടേബിൾസ്പൂൺ
കശ്മീരി മുളകുപൊടി: ഒരുടീസ്പൂൺ
കുരുമുളക്: ഒരു ടീസ്പൂൺ
വിനാഗിരി: അര ടേബിൾസ്പൂൺ
മുട്ട: ഒന്ന്
മൈദ: രണ്ടു ടേബിൾസ്പൂൺ

സോയാബീൻ ഫ്രൈ  തയ്യാറാക്കുന്നവിധം:

സോയ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെയ്ക്കുക. വെള്ളത്തിൽ നിന്നും പിഴിഞ്ഞെടുത്ത് വീണ്ടും രണ്ടു മൂന്നു തവണ കഴുകി പിഴിഞ്ഞ് എടുക്കുക.

മുളകു പൊടിയും കുരുമുളകു പൊടിയും മുട്ടയും സോയ സോസും വെളുത്തുള്ളി ഇഞ്ചി പെയ്സ്റ്റും മൈദയും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. അരമണിക്കൂർ വെക്കുക.

ഒരു നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ച് അതിലേക്ക് വലിയുള്ളിയും പച്ചമുളകും, ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഉള്ളി ഗോൾഡൻ കളറായാൽ സോയ സോസും ടൊമാറ്റോ സോസും ചേർത്ത് നന്നായി മിക്‌സ് ചെയ്തശേഷം കുറഞ്ഞ തീയിൽ കുറച്ചുസമയം വേവിക്കുക. ശേഷം മാറ്റിവെക്കുക.

നേരത്തെ തയ്യാറാക്കിവെച്ച സോയാബീൻ എണ്ണയിലിട്ട് വറുത്തെടുക്കുക. ഇത് തയ്യാറാക്കിവെച്ച ഉള്ളിയിലേക്ക് ഇട്ട് നന്നായി മിക്‌സ് ചെയ്യുക. കാൽകപ്പ് വെള്ളം ചേർത്ത് രണ്ട് മിനിറ്റ് വേവിക്കുക. സോയാബീൻ ഫ്രൈ റെഡി.