സ്വാദൂറുന്ന നല്ല നാടൻ വിഭവം ഇതാ ..

 


ചേരുവകൾ


കുമ്പളങ്ങ ) പപ്പായ വെള്ളരിയ്ക്ക അരിഞ്ഞത് - 1 കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
തേങ്ങ ചിരണ്ടിയത് - 2 കപ്പ്
ജീരകം - 2 ടീസ്പൂൺ
വെളുത്തുള്ളി - 2 അല്ലി കറിവേപ്പില - 1 ഇതള്
പച്ചമുളക് - 2 എണ്ണം
മുളകുപൊടി - 1 ടീസ്പൂൺ മഞ്ഞൾ പൊടി - 1 നുള്ള് കടുക് - 1 ടീസ്പൂൺ ഉലുവ - 4 ടീസ്പൂൺ വറ്റൽമുളക് - 2 എണ്ണം എണ്ണ - 2 ടേബിൾസ്പൂൺ വെള്ളം - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. വെള്ളരിയ്ക്ക

പപ്പായ കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.

2. തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.

3. വെള്ളരിയ്ക്ക പപ്പായ കുമ്പളങ്ങ, പച്ചമുളക്, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ 1 കപ്പ് വെള്ളം ചേർത്ത് മീഡിയം തീയിൽ അടച്ച് വച്ച് വേവിക്കുക.

4. ഇതിലേയ്ക്ക് തീ കുറച്ച ശേഷം അരച്ച് ചേരുവ ചേർത്തിളക്കുക. പിന്നീട് മോര് ചേർത്ത് അല്പനേരം ഇളക്കി തിളയ്ക്കരുത്) തീ അണയ്ക്കുക.
 
ഉപ്പ് നോക്കി കുറവുണ്ടെങ്കിൽ ചേർക്കുക.

5. പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടുമ്പോൾ തീ കുറച്ചശേഷം വറ്റൽമുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. 15. ഇവ ഗോൾഡൻ നിറമാകുമ്പോൾ മുളകുപൊടി ചേർത്തിളക്കി പുളിശേരിയിൽ യോജിപ്പിക്കുക. പുളിശ്ശേരി ( മോര് കറി)   റെഡി