ഉരുളക്കിഴങ്ങു മസാല ഈ രീതിയിൽ തയാറാക്കി നോക്കൂ
 

 

ആവശ്യമായ വസ്തുക്കള്‍:

* ഉരുളക്കിഴങ്ങ് - 4

* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍

* മുളകുപൊടി - 1 1/2 ടീസ്പൂണ്‍

* മല്ലിപൊടി - 1/2 ടീസ്പൂണ്‍

* ഗരം മസാല - 1/4 ടീസ്പൂണ്‍

* മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

* മല്ലി - ചെറുതായി

* ഉപ്പ് - ആസ്വദിക്കാന്‍

* എണ്ണ - 1 ടീസ്പൂണ്‍

വറുത്തിടാന്‍:

* കടുക് - 1/2 ടീസ്പൂണ്‍

* വെളുത്തുള്ളി - 4 എണ്ണം

* കറിവേപ്പില - അല്പം

* മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

* ആദ്യം ഉരുളക്കിഴങ്ങ് കുക്കറില്‍ ഇടുക, ശേഷം രണ്ട് വിസില്‍ വന്ന ശേഷം ഓഫ് ചെയ്യാവുന്നതാണ്.

* വിസില്‍ പോകുമ്പോള്‍ കുക്കര്‍ തുറന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക.

* അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ വെള്ളം ഒഴിച്ച് നന്നായി ഉരുളക്കിഴങ്ങില്‍ മിക്‌സ് ചെയ്യുക.

* ശേഷം അടുപ്പത്ത് ചീനച്ചട്ടി വെക്കുക, അതില്‍ എണ്ണ ഒഴിക്കുക, ചൂടാകുമ്പോള്‍ കടുക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക.

* എന്നിട്ട് വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇതിലേക്ക് മിക്‌സ് ചെയ്ത് അത് 5-7 മിനിറ്റ് ഇടത്തരം ചൂടില്‍ ഇളക്കുക. ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഇത് അധികം ഡ്രൈ ആവാതെ നോക്കണം എന്നുള്ളതാണ്.

* അതിനുശേഷം മല്ലിയില മുകളില്‍ വിതറി സ്റ്റൗഓഫ് ചെയ്ത് രുചികരമായ ഉരുളക്കിഴങ്ങ് റോസ്റ്റ് കഴിക്കാവുന്നതാണ്.