പനീർ ഉപയോഗിച്ച് വെറൈറ്റി ഐറ്റം ഇതാ 
 

 


പനീർ – 500 ഗ്രാം
സവാള- 2 എണ്ണം
തക്കാളി- 2 എണ്ണം
ഇഞ്ചി- അര ടീസ്പൂൺ
വെളുത്തുള്ളി- അര ടീസ്പൂൺ
ഫ്രഷ് ക്രീം-അര കപ്പ്
മുളക് പൊടി- ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
മല്ലി പൊടി- അര ടേബിൾസ്പൂൺ
ഗരം മസാല- അര ടീസ്പൂൺ
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

 പനീർ കറി ഉണ്ടാക്കുന്ന വിധം

ആദ്യം തക്കാളി പുഴുങ്ങിയെടുക്കണം. അതിനായി ഒരു ചെറിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. തിളച്ചു വരുമ്പോൾ രണ്ട് തക്കാളിയും ഇട്ടു കൊടുക്കുക. തക്കാളിയുടെ തൊലി ഉരിഞ്ഞ് വരുന്ന വരെ വേവിക്കണം. ചൂട് ആറിയതിന് ശേഷം തൊലി മാറ്റി മിക്‌സിയിൽ അരച്ചെടുക്കുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ശേഷം സവാള വഴറ്റാം. ഇനി മസാലകൾ ചേർത്ത് വഴറ്റാം. നന്നായി മൂപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം. ചൂട് ആറിയ ശേഷം മിക്‌സിയിൽ അരച്ചെടുക്കാം.
ഇനി അതെ ചീനച്ചട്ടിയിൽ അരപ്പ് ഒഴിച്ച് കൊടുക്കാം. തക്കാളി അരച്ചതും ചേർത്ത് കൊടുക്കാം. നന്നായി തിളപ്പിച്ചു എടുക്കുക. പനീറും ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കാം. മസാല പിടിച്ചു കഴിയുമ്പോൾ ഓഫ് ചെയ്യാം. അവസാനം ഫ്രഷ് ക്രീമും ചേർത്ത് കൊടുക്കുക.