വീട്ടിൽ ഉണ്ടാക്കാം ബംഗാളി വിഭവം
ചേരുവകൾ
ചിക്കൻ- 1 കിലോ
തക്കാളി- 1/2 കിലോ
തേങ്ങ- 1 കപ്പ്
സവാള- 3 എണ്ണം
തൈര്- 1/4 കപ്പ്
വെളുത്തുള്ളി- 2 എണ്ണം
ഇഞ്ചി- 1 വലിയ കഷ്ണം
കുരുമുളക്- 1 ടീസ്പൂൺ
ഗ്രാമ്പു- 10 എണ്ണം
കറുവാപ്പട്ട- 2 കഷ്ണം
മല്ലി- 2 ടീസ്പൂൺ
മഞ്ഞൾ- 1 കഷ്ണം
കസ്‌കസ്- 1 സ്പൂൺ
വറ്റൽമുളക്- 10 എണ്ണം
മല്ലിയില- 1 പിടി
ഉപ്പ്- പാകത്തിന്
വെള്ളം- 2 കപ്പ്
എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
വറ്റൽ മുളക് നന്നായി അരയ്ക്കുക.
ഒരു തക്കാളി, മല്ലി, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, കസ്‌കസ്, കുരുമുളക്, ഗ്രാമ്പു, കറുവാപ്പട്ട എന്നിവ ഒരുമിച്ചരച്ചു വെയ്ക്കുക.
തേങ്ങ, അണ്ടിപ്പരിപ്പ്, ഒരു സവാള എന്നിവ ഒന്നിച്ചരച്ചു വെയ്ക്കുക. ബാക്കി സവാള നേർത്ത രീതിയിൽ അരിഞ്ഞെടുക്കുക. തക്കാളി ചെറുതായി അരിഞ്ഞുവെയ്ക്കുക. അരപ്പുകൾ എല്ലാം ഓരോ സ്പൂൺ വീതമെടുത്ത് അതിൽ തൈരും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ചിക്കനിൽ നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂർ വെയ്ക്കുക.
ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കോഴിക്കഷ്ണങ്ങളിട്ട് വഴറ്റുക. കഷ്ണങ്ങൾ വെന്തുകഴിഞ്ഞാൽ കോരി മാറ്റുക. ബാക്കി എണ്ണയിൽ സവാളയും തക്കാളിയും വഴറ്റുക. തക്കാളി നന്നായി വഴന്നുകഴിഞ്ഞാൽ ബാക്കി അരപ്പുകൾ വഴറ്റുക. അരപ്പ് വഴന്നുകഴിഞ്ഞാൽ വെള്ളം ചേർക്കുക. ഇത് തിളച്ചുവരുമ്പോൾ കോഴിക്കഷ്ണങ്ങൾ ചേർക്കുക. ചാറുകുറുകി വരുമ്പോൾ വാങ്ങിവെയ്ക്കാം.മലായി ചിക്കൻ റെഡി