മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷ് കാമുകിക്ക് സമ്മാനിച്ച കുമ്പിളപ്പം ഓര്‍മ്മയില്ലേ ? എന്നാൽ നമ്മുക്ക് അത് ഒന്ന് തയ്യാറാക്കിയാലോ 
 

 

ആവശ്യമുള്ള സാധനങ്ങൾ:

അരി- ഒരു കിലോ
തേങ്ങ: രണ്ട്
ശർക്കര: ഒരു കിലോ
നെയ്യ് രണ്ട് സ്പൂൺ
നേന്ത്രപ്പഴം: ഒന്ന്
ജീരകം: ഒരു നുള്ള്
ഏലക്കായ: ഒന്ന്
തെരളി ഇല, അല്ലെങ്കിൽ പ്ലാവില ആവശ്യത്തിന്

കുമ്പിളപ്പം പാചകം ചെയ്യുന്ന വിധം

 കുതിർത്ത അരി അധികം വെള്ളം ചേർക്കാതെ അല്പം ഉപ്പുചേർത്ത് അരച്ചെടുക്കുക. പുട്ടിന്റെ പാകത്തിൽ പൊടിച്ചെടുത്തത് മാവാക്കിയാലും മതി.

തേങ്ങ തിരുമ്മിയത്, പഴം, ശർക്കര, നെയ്യ്, ഏലക്കായ്, ജീരകം എന്നിവ കുഴച്ചു തയ്യാറാക്കുക.

ഇല കുമ്പിൾ രൂപത്തിൽ കുത്തിവെച്ചതിലേക്ക് ഉരുള രൂപത്തിൽ മാവ് ഇടുക. നടുഭാഗം തുളച്ച് അതിൽ കുഴച്ച തേങ്ങയും മറ്റും ഇട്ട് മാവുകൊണ്ട് മൂടുക. മാവു നിറച്ച ഈ ഇലകൾ ഇഡ്‌ലി പാത്രത്തിന്റെ തട്ടിൽ നിരത്തി ആവിയിൽ വേവിച്ചെടുക്കുക.