ഇങ്ങനെ തയ്യാറാക്കി നോക്കൂ  കബ്‌സ

 

ചേരുവകൾ 

കബ്‌സ അരി – 2 കപ്പ്
ചിക്കൻ – 800 ഗ്രാം ചെറുതാക്കി മുറിക്കുക
സവാള – 2
തക്കാളി – 2 അടിച്ച് എടുക്കണം.
ഇഞ്ചി / വെളുത്തുള്ളി പേസ്റ്റ് – ആവശ്യത്തിന്
കബ്‌സ മസാല- 3 ടീസ്പൂൺ
ഏലയ്ക്ക ,പട്ട, ഗ്രാമ്പൂ, കുരുമുളക്, ജീരകം : ടെസ്റ്റിന് അനുസരിച്ച് ആവശ്യത്തിന്
കുരുമുളക്- 1/2 ടീസ്പൂൺ
മഞ്ഞൾപ്പെടി -1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ

ഉണക്ക നാരങ്ങ – 1
ചിക്കൻ സ്റ്റൊക്ക് 1
നെയ് – 2 ടീസ്പൂൺ
എണ്ണ – ചിക്കൻ പൊരിക്കാൻ

കബ്‌സ തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് ചൂടാക്കുക. തുടർന്ന് നെയ്യോ ഡാൽഡയോ ഒഴിച്ച്  അരിഞ്ഞ് വെച്ച ഉള്ളിയിട്ട് വഴറ്റുക. തുടർന്ന് അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി പേസ്റ്റും ഏലയ്ക്ക,പട്ട, ഗ്രാമ്പു, കുരുമുളക്, ജീരകം എന്നിവ ചേർത്ത് ഇളക്കുക. തുടർന്ന് ഉപ്പും അടിച്ച് വെച്ച തക്കാളിയും ചേർത്ത് ഇളക്കുക. തുടർന്ന് കബ്‌സ മസാലയും മഞ്ഞൾ പൊടി, കുരുമുളക് മസാല, ഗരം മസാല എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

തുടർന്ന് ചിക്കൻ ഇതിലേക്ക് ഇട്ട് ഒന്ന് വേവിക്കുക. തുടർന്ന് ചിക്കൻ മാത്രം കോരി മാറ്റി ചൂട് തണയാൻ വെക്കുക. തുടർന്ന് ഈ കൂട്ടിലേക്ക് കഴുകി വെച്ച അരി ചേർത്ത് ഇളക്കി വേവിക്കുക.

മാറ്റി വെച്ച ചിക്കൻ ചൂടാറിയ ശേഷം എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കുക. തുടർന്ന് റൈസും ചിക്കനും ഒരുമിച്ച് ചേർത്ത് വിളമ്പാം ചെയ്യാം.