വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഈ ചായക്കടി
Jul 19, 2024, 09:45 IST
ഏതു ഫ്രൂട്ടും ഈ സാന്‍വിച്ചുണ്ടാക്കാനായി ഉപയോഗിക്കാം. പക്ഷെ സോഫ്റ്റ് ഫ്രൂട്ട്‌സാണ് കൂടുതല്‍ നല്ലത്. വാഴപ്പഴം, സ്‌ട്രോബറി, മുന്തിരി എന്നിവ നിങ്ങള്‍ക്ക് ഉപയോഗിക്കാം. തണ്ണിമത്തന്‍, പൈനപ്പാള്‍ തുടങ്ങിയ ജലാംശം ധാരാളമുള്ള ഫ്രൂട്ട് ഉപയോഗിച്ചാല്‍ ബ്രഡ് കുതിര്‍ന്നുപോകാനുള്ള ചാന്‍സുണ്ട്.
ചേരുവകള്‍: ബ്രഡ്
മാങ്ങ: കനംകുറച്ച് അരിഞ്ഞത്
പപ്പായ: കനംകുറച്ച് അരിഞ്ഞത്
മിക്‌സഡ് ഫ്രൂട്ട് ജാം: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബ്രഡ് സ്ലൈസ് എടുത്ത് അതിന്റെ മുകളില്‍ ജാം പുരട്ടുക. അതിനുമുകളില്‍ പപ്പായ ഇടുക. ശേഷം മറ്റൊരു ബ്രഡ് സ്ലൈസ് കൊണ്ട് മൂടുക. ശേഷം ഇതിനുമുകളില്‍ അല്പം ജാം പുരട്ടി മാങ്ങ നുറുക്കിയത് ഇട്ടശേഷം മറ്റൊരു ബ്രഡ് കൊണ്ട് മൂടുക. ശേഷം മുറിച്ചു വെക്കുക.