ഇത്രയെളുപ്പത്തിൽ സാൻഡ് വിച്ച് ഉണ്ടാക്കാമോ 
 

 

ചേരുവകൾ

ഗോതമ്പ് ബ്രഡ് 4-5 കഷ്ണം
ഇടത്തരം വലിപ്പമുള്ള തക്കാളിയും വെള്ളരിക്കയും
കുരുമുളക് അല്ലെങ്കിൽ കുരുമുളക് പൊടി
ആവശ്യത്തിന് ജീരകം
ആവശ്യത്തിന് വെണ്ണ

തയ്യാറാക്കേണ്ടത്


മുകളിൽ പറഞ്ഞ പച്ചക്കറികൾ എല്ലാം തന്നെ നല്ല വൃത്തിയിൽ കഴുക്കുക. ശേഷം കുക്കുമ്പർ തൊലി കളഞ്ഞ്, വെള്ളരിക്കയും തക്കാളിയും നേർത്ത വൃത്താകൃതിയിൽ അരിഞ്ഞെടുക്കുക. ശേഷം ബ്രഡിൻെ സൈഡ് ഭാഗമെല്ലാം ട്രിം ചെയ്ത് എടുക്കുക. ശേഷം ബ്രെഡിൽ വെണ്ണ തുല്യമായി പുരട്ടി മാറ്റി വയ്ക്കുക. ശേഷം തക്കാളി, കുക്കുമ്പർ എന്നിവയുടെ കഷണങ്ങൾ ബ്രെഡിൽ വയ്ക്കുക. ഇതിന് മുകളിലേക്ക് 2-3 നുള്ള് കുരുമുളക് പൊടി അല്ലെങ്കിൽ ചതച്ച കുരുമുളക്, ജീരകം, ഉപ്പ് എന്നിവ വിതറുക. ശേഷം വെണ്ണ പുരട്ടിയ ബ്രെഡിന്റെ മറ്റൊരു കഷ്ണം ഉപയോഗിച്ച് മൂടി ഇത് സാൻഡ് വിച്ച് മെഷീനിൽ വെച്ച് തയ്യാറാക്കി എടുക്കുക. യാതൊരു ആരോഗ്യപ്രശ്‌നത്തേയും പേടിക്കാതെ കഴിക്കാം. കുക്കുമ്പർ സാൻഡ് വിച്ച് റെഡി .