ആട്ട കൊണ്ട് ഇത് ഉണ്ടാക്കാം 

 


ആവശ്യമുള്ള സാധനങ്ങൾ

ആട്ട - 1/2 കപ്പ്

    ബട്ടർ - 1 ടീസ്പൂൺ
    വെളുത്തുള്ളി(ഗ്രേറ്റ് ചെയ്തത്) - 1 ടീസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
    ചില്ലി ഫ്ലേക്സ് - 1 ടീസ്പൂൺ
    മല്ലിയില( ചെറുതായി അരിഞ്ഞത്) - ആവശ്യത്തിന്
    വെള്ളം - 1 കപ്പ്്
    പച്ച മുളക് - 1/2 ടീസ്പൂൺ

ചില്ലി ഗാർലിക് പറാത്ത തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ബട്ടർ, ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി, ചില്ലി ഫ്ലേസ്‌ക്, ചെറുതായി അരിഞ്ഞ മല്ലിയില എന്നിവ നന്നായി മിക്സ് ചെയ്യുക. ബട്ടർ റൂം ടെമ്പറേച്ചറിലുള്ളതായിരിക്കണം. മറ്റൊരു പാത്രത്തിൽ ആട്ടയും ഉപ്പും യോജിപ്പിക്കുക. കുറേശ്ശെ വെള്ളം ചേർത്ത് കട്ടിയുള്ള മാവാക്കണം. ഇതിലേക്ക് ബട്ടർ മിശ്രിതം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു നോൺസ്റ്റിക് തവ ചൂടാക്കി മാവ് കോരിയൊഴിച്ച് പറാത്തയുടെ ഷേപ്പിൽ പരത്തിയെടുക്കുക. രണ്ടു വശവും മറിച്ചിട്ട് വേവിച്ചെടുക്കുക. ചൂടോടെ കഴിക്കാം.