ചപ്പാത്തിക്കൊപ്പം ഈ ഐറ്റം തയ്യാറാക്കി നോക്കു 
 

 

ചേരുവകൾ 

ആട്ട അല്പം ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ച് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ കടലപ്പൊടി, സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കടുകെണ്ണ, ഉപ്പ്, അയമോദകപ്പൊടി, ചെറുനാരങ്ങനീര് എന്നിവ ചേർത്ത് നന്നായി വെള്ളം ചേർക്കാതെ കുഴയ്ക്കുക. ആട്ടമാവ് ചെറിയ ഉരുളകളാക്കി, കടലമാവ് മിശ്രിതം ഉള്ളിൽ നിറച്ച് ഉരുട്ടിയെടുക്കുക. ഇത് നല്ല ചൂടുള്ള കനലിൽവെച്ച് കരിഞ്ഞുപോവാതെ വേവിച്ചെടുക്കണം. വേവിച്ചശേഷം, അപ്പത്തിലെ കരി കളയാൻ തുണി ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം 

ചിക്കൻകറി തയ്യാറാക്കാൻ ഒരു കടായിപാത്രം അടുപ്പത്തുവെച്ച് കടുകെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഗ്രാമ്പു, ചെറിയ ജീരകം, വറ്റൽമുളക്, പച്ചമുളക്, സവാള എന്നിവചേർത്ത് നന്നായി വഴറ്റുക. നന്നായി തിളച്ചുവരുമ്പോൾ വലിയ കഷ്ണങ്ങളാക്കി മുറിച്ച ചിക്കൻചേർത്ത് അടച്ചുവെച്ച് വെള്ളമില്ലാതെ അഞ്ചുമിനിറ്റ് വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് മണികൾ, വലിയ ജീരകം എന്നിവ നന്നായിചേർത്ത് അരച്ച് തയ്യാറാക്കിയ പേസ്റ്റ് ഇതിലേക്ക് ചേർക്കുക. 

തുടർന്ന് മഞ്ഞൾപ്പൊടി, മല്ലിെപ്പടി, മുളകുപൊടി, ഉപ്പ് എന്നിവയും ആവശ്യമെങ്കിൽ അല്പം വെള്ളവും ചേർത്ത് വേവിക്കുക. ഇതിലേക്ക് തക്കാളിചേർത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം, ഗരം മസാല, വെള്ളം കുറവാണെങ്കിൽ അല്പം വെള്ളവുംചേർത്ത് തിളപ്പിച്ച് തീയണയ്ക്കുക.