ഈ സ്നാക്ക്സ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം
 

 

ചിക്കൻ-അരക്കിലോ
അരിപ്പൊടി-5 ടീസ്പൂൺ
മൈദ-5 ടീസ്പൂൺ
കോൺഫ്‌ളോർ-43 ടീസ്പൂൺ
മുട്ട-2
മോര്-1 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-21 ടീസ്പൂൺ
കുരുമുളകുപൊടി-2 ടീസ്പൂൺ
സോയാസോസ്-2 ടീസ്പൂൺ
വിനെഗർ-2 ടീസ്പൂൺ
ഉപ്പ്
ബ്രെഡ് ക്രംമ്പ്‌സ്
വെജിറ്റബിൾ ഓയിൽ

ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക.

ചിക്കൻ പോപ്‌കോൺ തയ്യാറാക്കാം 

ഇതിൽ മോരു പുരട്ടി 10 മിനിറ്റു വയ്ക്കുക. പിന്നീട് ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സോയാസോസ്, വിനെഗർ എന്നിവ ഇളക്കി പുരട്ടി 1 മണിക്കൂർ വയ്ക്കുക.

ഒരു മണിക്കൂർ കഴിഞ്ഞ് കോൺഫ്‌ളോർ, മൈദ, അരിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കലർത്തി ഇതിലേയ്ക്കു ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി വയ്ക്കണം.

മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കുക. ചിക്കൻ കഷ്ണങ്ങൾ ഓരോന്നു വീതം മുട്ടയിൽ മുക്കി പിന്നീ് ബ്രെഡ് ക്രംമ്പിലിട്ടിളക്കി വെജിറ്റബിൽ ഓയിൽ തിളപ്പിച്ചു വറുത്തെടുക്കുക.