ചിക്കൻ പ്രേമികൾക്ക് പരീക്ഷിക്കാവുന്ന ഒരു കിടിലം ഐറ്റം ഇതാ
ചേരുവകൾ
ബോൺലെസ് ചിക്കൻ-കാൽ കിലോ
സവാള-2
വെളുത്തുള്ളി-6
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-4
കുരുമുളകു പൊടി-2 സ്പൂൺ
കോൺഫ്ളോർ-4 സ്പൂൺ
ബ്രഡ് ക്രംമ്പ്സ്
ഉപ്പ്
കറിവേപ്പില
എണ്ണ
തയാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി മിക്സിയിൽ മിൻസ് ചെയ്തെടുക്കുക. അല്ലെങ്കിൽ നല്ലപോലെ അരിയുകയും ചെയ്യാം. സവാള, ഇഞ്ചി, വെളുത്തുള്ളി, ചിക്കൻ എന്നിവ ഒരുമിച്ച് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക്, കറിവേപ്പില, എന്നിവ ചേർക്കാം. ഇതിലേക്ക് കോൺഫ്ളോർ ചേർക്കണം. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം. ഇതെല്ലാം കൂടി കൂട്ടിച്ചേർത്ത ശേഷം മിശ്രിതം ചെറിയ ബോളുകളാക്കുക. ഇത് ബ്രഡ് ക്രംമ്പ്സിൽ ഉരുട്ടിയെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇത് ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. സോസിൽ മുക്കിക്കഴിക്കാൻ ചൂടേറിയ ചിക്കൻ പക്കോഡ റെഡി. ബ്രഡ് ക്രംമ്പ്സിന് പകരം റസ്ക് പൊടിയും ഉപയോഗിക്കാം. തീ കുറച്ചു വച്ചു വേണം പക്കോറ ഉണ്ടാക്കാൻ. അല്ലെങ്കിൽ ചിക്കൻ ശരിക്കു വേവില്ല.ചിക്കൻ പക്കോറ റെഡി