ഒരു ഉത്തരേന്ത്യൻ മധുര പാലത്തരം തയ്യാറാക്കിയാലോ 

ആവശ്യമുള്ള സാധനങ്ങൾ

പാല് – 1കാൽ ലിറ്റർ

കണ്ടൻസ്ഡ് മിൽക്ക്- ഒരു ടിൻ

 

ആവശ്യമുള്ള സാധനങ്ങൾ

പാല് – 1കാൽ ലിറ്റർ

കണ്ടൻസ്ഡ് മിൽക്ക്- ഒരു ടിൻ

ഇഷ്ടമുള്ള ഡ്രൈഫ്രൂട്ട്‌സ് – ചെറുതായി അരിഞ്ഞത്

കശുവണ്ടി, പിസ്ത, ബദാം എന്നിവയും ചെറുതായി അരിഞ്ഞ് വെക്കുക.

അഞ്ച് ഏലയ്ക്കകൾ ചേർത്ത് പൊടിച്ച എലക്കപ്പൊടി

ജാതിക്കപ്പൊടി അൽപ്പം

കുങ്കുമപ്പൂവ്

ബസുന്ദി  ഉണ്ടാക്കുന്നവിധം

1. ആവശ്യത്തിന് വലിപ്പമുള്ള ഒരു നോൺസ്റ്റിക് കടായിയിൽ നാലോ അഞ്ചോ കപ്പ് പാൽ ഒഴിക്കുക

2. ഇതിലേക്ക് 400 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. കണ്ടൻസ്ഡ് മിൽക്കിന്റെ മധുരം അനുസരിച്ച് വേണം പാലിന്റെ അളവ് നിശ്ചയിക്കാൻ. ഒരു ടിൻ കണ്ടൻസ്ഡ് മിൽക്കിന് നാലോ അഞ്ചോ കപ്പ് പാലോ അധിലധികമോ എടുക്കാം. എന്നാൽ മധുരം കൂടിപ്പൊകാതെ ശ്രദ്ധിക്കണം. മധുരം കൂടുതലാണെങ്കിൽ അതിനനുസരിച്ച് പാൽ ചേർക്കുക.

മാത്രവുമല്ല ഈ മിശ്രിതം ചൂടാക്കുമ്പോൾ കുറുകി വരുമെന്നതും ഓർമ്മയിലിരിക്കണം. അതുകൊണ്ട് ആവശ്യത്തിനനുസരിച്ച് പാൽ ചേർക്കുക.

3. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഈ മിശ്രിതം ചെറുചൂടിൽ അടുപ്പത്ത് വെക്കുക.

4. ചെറുചൂടിൽ വെച്ച് ഈ മിശ്രിതം നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അടിയിൽ പിടിക്കാതിരിക്കാനും വാടിപ്പൊക്കാതിരിക്കാനുമായി നിശ്ചിത ഇടവേളകളിൽ ഇളക്കുക.

5. ബസുന്ദി മിശ്രിതം കട്ടിയായിവരാൻ തുടങ്ങും. നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

6. പാത്രത്തിന്റെ അരികുകളിൽ കട്ടിയായി പറ്റിപിടിച്ചിരിക്കുന്ന മിശ്രിതത്തിന്റെ കൊഴുപ്പ് സ്പൂൺകൊണ്ട്് ചുരണ്ടിയെടുത്ത് മിശ്രിതത്തിലേക്ക് തന്നെ ചേർത്ത് ഇളക്കുക. ഇങ്ങനെ 20-25 മിനിറ്റ് ചെറുചൂടിൽ മിശ്രിതം പാകം ചെയ്യുക.

7. എന്നിട്ട് ഇതിലേക്ക് ഒരുനുള്ള് ജാതിക്കപ്പൊടി ചേർക്കുക

8. അരിഞ്ഞുവെച്ചിരിക്കുന്ന ഡ്രൈഫ്രൂട്ട്‌സ്, കശുവണ്ടി, പിസ്ത, ഒപ്പം ഏലയ്ക്കപ്പൊടി, കുങ്കുമപ്പൂവ് എന്നിവ ചേർക്കുക.

9. എന്നിട്ട് ഒരു മിനിറ്റ് ചെറുചൂടിൽ ഇളക്കുക.

10. ചൂടോടെയോ തണുപ്പിച്ചോ ബസുന്ദി കഴിക്കാം. അൽപ്പം കൂടി കുങ്കുമപ്പൂവ് ചേർത്ത് അലങ്കരിച്ചാൽ കാണാനും ഭംഗിയാവും.