യാത്രകളിൽ കൊണ്ടുപോകാൻ പറ്റിയ കേടാകാത്ത ഒരു സിമ്പിൾ ലെമൺ റൈസ്
ചേരുവകൾ
വേവിച്ച ചോറ് – 3 കപ്പ്
നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
Jun 20, 2026, 12:30 IST
ചേരുവകൾ
വേവിച്ച ചോറ് – 3 കപ്പ്
നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ
കടല പരിപ്പ് – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
പച്ചമുളക് – 2 എണ്ണം (നീളത്തിൽ കീറിയത്)
ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 1 തണ്ട്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
നിലക്കടല – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, നിലക്കടല എന്നിവ ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക.
വറ്റൽമുളക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക.
വേവിച്ച ചോറ് ചേർത്ത് നന്നായി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക.
തീ ഓഫ് ചെയ്ത ശേഷം നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക.
ചൂടോടെ വിളമ്പുക.