ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും ഈ ലെമൺ പെപ്പർ ചിക്കൻ
ചിക്കൻ ബോൺലെസ് 250 gm
ജിൻജർ ഗാർലിക് പേസ്റ്റ് 1/ 2 സ്പൂൺ
തൈര് ഓപ്ഷണൽ
കുരുമുളക് പൊടി ആവശ്യത്തിന്
നാരങ്ങാ വലുത് 1
സവാള 1
വളരെ എളുപ്പം തയാറാക്കാൻ പറ്റിയ ഒരു സൈഡ് ഡിഷ് ആണിത് , ചപ്പാത്തിയുടെ കൂടൊക്കെ കഴിക്കാൻ വളരെ നല്ലതാണ് . ഉണ്ടാക്കുന്ന വീഡിയോ ലിങ്ക് താഴെയുണ്ട് .
നന്നായി വൃത്തിയാക്കിയ ചിക്കൻ ഉപ്പു കുരുമുളക് ജിൻജർ ഗാർലിക് പേസ്റ്റ് എന്നിവ ചേർത്ത് മാറിനേറ്റ് ചെയ്യാം ഞാൻ ഇവിടെ തൈരും ചേർത്തു കൊടുക്കുന്നുണ്ട് ഒരു ക്രീമി എഫ്ഫക്റ്റ് കിട്ടുവാൻ വേണ്ടിയിട്ടാണ് . ഡ്രൈ വേണം എന്ന് താല്പര്യം ഉള്ളവർക്ക് തൈര് ചേർക്കാതിരിക്കാം .
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടി എടുത്ത് അതിലേക്ക് അൽപ്പം റിഫൈൻഡ് ഓയിൽ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ മാറിനേറ്റ് ചെയ്ത ചിക്കൻ അൽപ്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്തുകൊടുക്കാം ഒന്ന് വഴറ്റിയ ശേക്ഷം വെള്ളം ചേർത്തു വേവിക്കുക. നന്നായി വെന്ത ശേക്ഷം അരിഞ്ഞ സവാള അതിലേക്കു ചേർത്തു ഇളക്കുക ( സവാള അവസാനം ചേർക്കുന്നത് ആ ഒരു ക്രിസ്പി എഫ്ഫക്റ്റ് കിട്ടുവാൻ വേണ്ടിയാണ് ) അൽപ്പം മല്ലിയില കൂടി തൂകി സെർവ് ചെയ്യാം