ചെറുനാരങ്ങ-വറ്റൽമുളക് അച്ചാർ

 

ചേരുവകൾ:

    ചെറുനാരങ്ങ - 10 എണ്ണം
    വറ്റൽമുളക് - 10 എണ്ണം
    കറിവേപ്പില - 2 തണ്ട്
    ഉപ്പ്, ഓയിൽ - ആവശ്യത്തിന്
    കായപ്പൊടി - ആവശ്യത്തിന്
    മുളകുപൊടി - ആവശ്യത്തിന്
    ഉലുവ, കടുക് - ആവശ്യത്തിന്
    വിനിഗർ, വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ എന്നിവ പൊട്ടിച്ചെടുക്കുക. പൊട്ടുമ്പോൾ കറിവേപ്പിലയും പൊടികളും വറ്റൽമുളക് ചൂട് വെള്ളത്തിൽ കുതിർത്തുവെച്ച് അരച്ചെടുത്തതും, ചെറുനാരങ്ങ അഞ്ച് മിനിറ്റ് നല്ല ചൂട് വെള്ളത്തിൽ തിളപ്പിച്ച് ഓരോ ചെറുനാരങ്ങയും നാലായി മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിറ്റ് വഴറ്റണം.

ശേഷം അഞ്ച് മിനിറ്റ് മൂടിവെച്ച് വേവിക്കുക. തീ ഓഫ്‌ ചെയ്ത് ചൂട് പോയതിനു ശേഷം ആവശ്യത്തിന് വിനിഗർ ചേർത്തിളക്കി ഭരണിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് എടുത്ത്‌ ഉപയോഗിക്കാം.