ലഡു ഇങ്ങനെ ഉണ്ടാക്കി നോക്കൂ..
Nov 4, 2025, 16:00 IST
പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയയോ എറിത്രിറ്റോളോ ചേര്‍ത്താല്‍, വറുത്ത കടലമാവിന്റെയും ഏലയ്ക്കയുടെയും രുചി നിലനിര്‍ത്താനും മധുരം കുറയ്ക്കാനും സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും ഫൈബറും ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു. 100 ഗ്രാമില്‍ 3 ഗ്രാം (പാല്‍പ്പൊടിയില്‍ നിന്നും നട്‌സില്‍ നിന്നും ഉള്ളത്) ആണ് ശരാശരി മധുരത്തിന്റെ അളവ്.
ചേരുവകള്‍:
1 കപ്പ് വറുത്ത കടലമാവ്
1/3 കപ്പ് പാല്‍പ്പൊടി
1/4 കപ്പ് അരിഞ്ഞ നട്‌സ് (ബദാം, പിസ്ത)
2-3 ടേബിള്‍സ്പൂണ്‍ നെയ്യ്
2-3 ടേബിള്‍സ്പൂണ്‍ പൊടിച്ച സ്റ്റീവിയ അല്ലെങ്കില്‍ എറിത്രിറ്റോള്‍
1/2 ടീസ്പൂണ്‍ ഏലക്കാപ്പൊടി
തയ്യാറാക്കുന്ന വിധം
കടലമാവ് നെയ്യില്‍ നല്ല മണം വരുന്നതുവരെ വറുക്കുക. പാല്‍പ്പൊടി, ഏലക്കാപ്പൊടി, നട്‌സ് എന്നിവ ചേര്‍ക്കുക. ചൂട് ചെറുതായി മാറിയശേഷം മധുരം ചേര്‍ത്ത് ഇളക്കി ലഡുവിന്റെ രൂപത്തില്‍ ഉരുട്ടിയെടുക്കുക.