അമൃതംപൊടി കൊണ്ട് ലഡ്ഡു 

അമൃതം പൊടി - 1 കപ്പ്‌ 
ശർക്കര - 4 പീസ് 
എള്ള് - 1 ടീസ്പൂൺ 

 

വേണ്ട ചേരുവകൾ 

അമൃതം പൊടി - 1 കപ്പ്‌ 
ശർക്കര - 4 പീസ് 
എള്ള് - 1 ടീസ്പൂൺ 
നെയ്യ് - 1 ടേബിൾ സ്പൂൺ 
തേങ്ങാ ചിരകിയത് - 3 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

അമൃതം പൊടി ചെറിയ തീയില്‍ 3 മിനിറ്റ് ചൂടാക്കുക. അതു മാറ്റിവച്ചതിനു ശേഷം എള്ള് ചൂടാക്കി പൊട്ടിക്കുക. ശേഷം അമൃതം പൊടിയിലേയ്ക്ക് ഇത് ചേർക്കുക. ഇനിയും തേങ്ങയും ചെറു തീയിലില്‍ 3 മിനിറ്റോളം ചൂടാക്കി എടുക്കുക.  ഇതും അമൃതം പൊടിയിലേയ്ക്ക് ചേർക്കുക. ശേഷം 4 പീസ് ശർക്കര 1/2 ഗ്ലാസ് വെള്ളമൊഴിച്ചു ഉരുക്കി എടുക്കുക. ഇനി ഇത് അരിച്ചതിന് ശേഷം കുറച്ചായിട്ട് അമൃതം പൊടിയിലേയ്ക്ക് ചേർത്ത് യോജിപ്പിക്കുക. ഇനി നെയ്യും ചേർത്ത്‌ ഉരുളകളായിട്ടു ഉരുട്ടി മറ്റുക. ഇതോടെ അമൃതം ലഡ്ഡു റെഡി. ഇതു രണ്ട് ആഴ്ച്ചയോളം ഗ്ലാസ്സ് കുപ്പിയിലിട്ട് കേടുകൂടാതെ കഴിക്കാം.