പച്ചക്കുരുമുളക് ഇങ്ങനെ കഴിച്ചിട്ടുണ്ടോ?
Feb 4, 2026, 15:00 IST
ആവശ്യമുള്ള സാധനങ്ങൾ
പകുതി മൂപ്പെത്തിയ പച്ചക്കുരുമുളക്– 100 ഗ്രാം.
ചെറുനാരങ്ങ– 6 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഞെട്ടു കളഞ്ഞ് കഴുകി വൃത്തിയാക്കിയ പച്ചക്കുരുമുളകിൽ ചെറുനാരങ്ങ നീരു പിഴിഞ്ഞൊഴിക്കുക. ഇഞ്ചി ചെറിയ കഷ്ണങ്ങളായി മുറിച്ചിട്ട ശേഷം ആവശ്യത്തിനു ഉപ്പും ചേർക്കാം. ഒരാഴ്ച അടച്ചു വച്ചതിനു ശേഷം ഉപയോഗിക്കാം.