ലളിതമായി തയ്യാറാക്കാം ഈ നാലുമണി പലഹാരം
ചേരുവകള്‍
വയണ ഇല കുമ്പിള്‍ ഉണ്ടാക്കി അതില്‍ മാവു നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കുമ്പിളപ്പം. ചില ഭാഗങ്ങളില്‍ മറ്റു മരങ്ങളുടെ ഇലകളും കുമ്പിളപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാലും വയണ ഇലയുടെ രുചി ഈ പലഹാരത്തിന്‍റെ പ്രത്യേകതയാണ്. മറ്റു വിഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ചക്കപ്പഴമാണ് കുമ്പിളപ്പത്തിന്‍റെ പ്രധാന ഘടകം.
തയാറാക്കുന്ന രീതി
ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , കുറച്ച് ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വയണ ഇല കുമ്പിള്‍ ആകൃതിയിലാക്കി ഈ കൂട്ട് നിറയ്ക്കുക.
എന്നിട്ട് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാം. എന്നാലും ചക്കകൊണ്ട് തയാറാക്കുന്ന കുമ്പിളപ്പത്തിനാണ് രുചി കൂടുതല്‍. അരക്കിലോ അരിപ്പോടിയ്ക്ക് അര മുറി തേങ്ങ , രണ്ടു കപ്പ് നല്ല പഴുത്ത ചക്ക ഇതാണ് കണക്ക് …ചക്ക കൂടിയാലും കുഴപ്പമില്ല