അരിപ്പൊടി ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ആവിയിൽ പുഴുങ്ങിയ ഈ വിഭവം

വേണ്ട സാധനങ്ങള്‍

അരിപ്പൊടി - 2 കപ്പ്
തേങ്ങ - 1 മുറി
ഉപ്പ് - ആവശ്യത്തിന്

 

വേണ്ട സാധനങ്ങള്‍

അരിപ്പൊടി - 2 കപ്പ്
തേങ്ങ - 1 മുറി
ഉപ്പ് - ആവശ്യത്തിന്
ശര്‍ക്കര - 150 ഗ്രാം.
ഏലക്ക - 5 എണ്ണം
ജീരകം പൊടിച്ചത് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, തേങ്ങ ചിരകിയതും ഏലക്കപൊടിയും, ജീരകം പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.

അരിപ്പൊടി ആവശ്യമുള്ളത്ര നല്ല ചൂടുവെള്ളത്തില്‍ വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല

കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക,

ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.
രുചികരമായ കൊഴുക്കട്ട തയ്യാര്‍.