അമ്മിണി കൊഴുക്കട്ട

 

ചേരുവകള്‍

ഇടിയപ്പം / പത്തിരി പൊടി -1 കപ്പ്
വെള്ളം -1.5 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് -1 ടീസ്പൂണ്‍
തേങ്ങാക്കൊത്ത് -1/4 കപ്പ്
കായപ്പൊടി -1/4 ടീസ്പൂണ്‍
നല്ലെണ്ണ -3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കടുക് -1/2ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് -1 ടീസ്പൂണ്‍
ചുവന്ന മുളക് -2 എണ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിയ്ക്കാന്‍ വയ്ക്കുക. അതിലേക്കു 1 ടീസ്പൂണ്‍ നല്ലെണ്ണയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു കൊടുക്കുക. വെള്ളം തിളച്ചു വരുമ്പോള്‍ അരിപ്പൊടി ചേര്‍ത്തു കട്ടയില്ലാതെ കുഴച്ചെടുക്കുക. തേങ്ങാക്കൊത്തും 1 ടീസ്പൂണ്‍ എണ്ണയും കൂടി ചേര്‍ത്തു രണ്ടു മിനിറ്റ് അടച്ചു വയ്ക്കുക. കട്ട കൂടാതെ നല്ല സോഫ്റ്റായി കുഴച്ചെടുക്കാം. ചെറിയ ചെറിയ ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാനില്‍ 2 ടീസ്പൂണ്‍ നല്ലെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക, ഉഴുന്നു പരിപ്പും ചുവന്ന മുളകും കറി വേപ്പിലയും ചേര്‍ത്ത് ഒന്ന് ചൂടാക്കുക. വേവിച്ചു വച്ച കൊഴുക്കട്ടകള്‍ ചേര്‍ത്തു കൊടുക്കുക.