കപ്പയുടെ കൂടെ കഴിക്കാൻ ഇതിലും മികച്ചൊരു വിഭവം വേറെയുണ്ടോ? നാവിലൂറും കോഴി പിരളൻ!

ആവശ്യമായ സാധനങ്ങൾ
ചിക്കൻ മാരിനേറ്റ് ചെയ്യാൻ
ചിക്കൻ – 1 കിലോ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ
ചിക്കൻ മാരിനേറ്റ് ചെയ്യാൻ
ചിക്കൻ – 1 കിലോ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പിരളൻ മസാലയ്ക്ക്
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
സവാള – 4 എണ്ണം (നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി – 1 വലിയ കഷണം (ചതച്ചത്)
വെളുത്തുള്ളി – 8–10 അല്ലി (ചതച്ചത്)
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
തക്കാളി – 2 എണ്ണം
പൊടികൾ
മുളകുപൊടി – 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകപ്പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – ½ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് 30 മിനിറ്റ് വെക്കുക.
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും പച്ചമുളകും ചേർക്കുക.
സവാള ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയ്ക്കുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ വഴറ്റുക.
മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് മസാല നന്നായി പൊതിയുക.
അടച്ച് ചെറിയ തീയിൽ ചിക്കൻ സ്വന്തം വെള്ളത്തിൽ വേവിക്കുക.
വെള്ളം വറ്റി എണ്ണ തെളിയുമ്പോൾ ഗരം മസാലയും കുരുമുളക് പൊടിയും ചേർക്കുക.
അവസാനം കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും ചേർത്ത് ഇളക്കി ഇറക്കുക.