കോവയ്ക്ക കഴിക്കാത്തവരും ചോദിച്ചു വാങ്ങി കഴിക്കും; ഇതാ ഒരു സ്പെഷ്യൽ പച്ചടി റെസിപ്പി
കോവയ്ക്ക അരിഞ്ഞത് കാൽ കിലോ, വെളിച്ചെണ്ണ2 ടേബിൾ സ്പൂൺ, പച്ചമുളക് 2 എണ്ണം, ചുവന്നുള്ളി ചതച്ചത് 5 എണ്ണം, ഉപ്പു പാകത്തിന്, തേങ്ങ ചിരകിയത് ഒരു കപ്പ്, കടുക് ഒരു ടീസ്പൂൺ, തൈര് ഒരു കപ്പ്, വറ്റൽമുളക് 2 എണ്ണം, കറിവേപ്പില ആവശ്യത്തിന്.

തയാറാക്കുന്ന വിധം–ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കോവയ്ക്ക മുതൽ ഉപ്പു വരെയുള്ളവ ചേർത്ത് നന്നായി വഴറ്റുക. കോവയ്ക്ക വെന്തുകഴിഞ്ഞ് തേങ്ങയും പച്ചമുളകും കടുകും മയത്തിൽ അരച്ച് ചേർത്ത് പച്ചമണം മാറുന്നതുവരെ ചെറുതീയിൽ മൂപ്പിക്കണം. എന്നിട്ട്, തീ അണച്ച് തൈര് ഒഴിച്ച് നന്നായി ഇളക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് പച്ചടിയിൽ ചേർക്കാം