കോവയ്ക്ക തോരൻ തയ്യാറാക്കിയാലോ 

ചേരുവകൾ 

കോവയ്ക്ക- കാൽ കിലോ

ചെറിയ ഉള്ളി -6

സവാള -ഒന്ന്

വെളുത്തുള്ളി -മൂന്ന്

വെളിച്ചെണ്ണ

 

ചേരുവകൾ 

കോവയ്ക്ക- കാൽ കിലോ

ചെറിയ ഉള്ളി -6

സവാള -ഒന്ന്

വെളുത്തുള്ളി -മൂന്ന്

വെളിച്ചെണ്ണ

കടുക്

ചെറിയ ജീരകം

കറിവേപ്പില

മുളക് ചതച്ചത്

ഉപ്പ്

തേങ്ങാ ചിരവിയത്

തയ്യാറാക്കുന്ന വിധം 

കോവയ്ക്ക ആദ്യം റഫ് ആയി ഒന്ന് കട്ട് ചെയ്യുക ഇനി മിക്സിയിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചെടുത്ത മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ചെറിയ ജീരകവും കടുകും ചേർത്ത് പൊട്ടുമ്പോൾ ചതച്ചെടുത്ത ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാം കറിവേപ്പിലയും മുളക് ചതച്ചതും ചേർത്ത് മിക്സ് ചെയ്തതിനുശേഷം ക്രഷ് ചെയ്ത കോവയ്ക്ക ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വേവിക്കുക, പകുതി വേവ് ആകുമ്പോൾ പൊടിയായി എറിഞ്ഞ സവാള ചേർക്കാം കൂടെ ചിരവിയ തേങ്ങയും നല്ലതുപോലെ യോജിപ്പിച്ച് മൂടിവച്ച് വേവിക്കുക.