കോവക്കാ പീനട്ട് ഗ്രേവി
ആവശ്യമുള്ള ചേരുവകൾ:
കോവക്കാ - 5 എണ്ണം
തക്കാളി - 1 എണ്ണം
സവാള -1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
പീനട്ട് - 1/2 കപ്പ്
മഞ്ഞൾപൊടി - 2 ടീസ്പൂൺ
മുളക്പൊടി - 2 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ചെറിയ ജീരകം -1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ബട്ടർ - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
കോവക്കാ അൽപം ഉപ്പും മുളകും മഞ്ഞൾപൊടിയും ചേർത്ത് പുരട്ടിയെടുക്കുക. ഇത് ഒരു പാനിൽ അൽപം വെണ്ണയിൽ വഴറ്റിയെടുക്കുക. ബ്രൗൺ നിറമാവുന്നത് വരെ വഴറ്റണം. ശേഷം അത് മറ്റൊരു പത്രത്തിലേക്ക് എടുത്ത് വെക്കുക.
അതേ പാനിൽ 1 ടേബിൾസ്പൂൺ വെണ്ണ കൂടി ഒഴിച്ച് അതിൽ ചെറിയ ജീരകം വഴറ്റുക. അതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കുക. ശേഷം ഉപ്പ്, ഗരം മസാല, മുളക്പൊടി, മഞ്ഞൾപൊടി എന്നിവ ഇടുക.
ഇതിലേക്ക് മിക്സിയിൽ അടിച്ച തക്കാളിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് പീനട്ട് അരച്ചതും ചേർക്കുക. ശേഷം നന്നായി തിളപ്പിക്കുക. മാറ്റിവെച്ച കോവക്കയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോവക്കാ പീനട്ട് ഗ്രേവി റെഡി.