കോത്തിമ്പിർ വടി ; മല്ലിയിലയുടെ സുഗന്ധത്തിൽ തയ്യാറാക്കാം മൊരിഞ്ഞൊരു ചായക്കടി

 ചേരുവകൾ: മല്ലിയില 2 കപ്പ്, കടലപ്പൊടി 1 കപ്പ്, അരിപ്പൊടി 2 ടേബിൾസ്പൂൺ, പച്ചമുളക് 2 എണ്ണം, ഇഞ്ചി 1 ചെറിയ കഷണം, എള്ള് 1 ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി ¼ ടീസ്പൂൺ, മുളകുപൊടി ½ ടീസ്പൂൺ, ഉപ്പ്, എണ്ണ.
 

 ചേരുവകൾ: മല്ലിയില 2 കപ്പ്, കടലപ്പൊടി 1 കപ്പ്, അരിപ്പൊടി 2 ടേബിൾസ്പൂൺ, പച്ചമുളക് 2 എണ്ണം, ഇഞ്ചി 1 ചെറിയ കഷണം, എള്ള് 1 ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി ¼ ടീസ്പൂൺ, മുളകുപൊടി ½ ടീസ്പൂൺ, ഉപ്പ്, എണ്ണ.

തയ്യാറാക്കുന്ന വിധം: മല്ലിയില നന്നായി കഴുകി ചെറുതായി അരിയുക. ഇതിലേക്ക് കടലപ്പൊടി, അരിപ്പൊടി, പച്ചമുളക്, ഇഞ്ചി, എള്ള്, മസാലപ്പൊടികൾ, ഉപ്പ് എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള മിശ്രിതമാക്കുക. എണ്ണ പുരട്ടിയ പാത്രത്തിൽ മിശ്രിതം നിറച്ച് ആവിയിൽ വേവിക്കുക. തണുത്തശേഷം കഷണങ്ങളാക്കി എണ്ണയിൽ വറുത്തെടുക്കാം.