നവരാത്രി ദിനം വീട്ടിൽ തയ്യാറാക്കാം 'കൂട്ടുപായസം' 

ഒരു പാത്രം അടുപ്പില്‍ വച്ച് പാല്‍ തിളപ്പിക്കുക. തിളച്ചശേഷം വേവിച്ച അരി ഇട്ടു ചെറു തീയില്‍ ഇളക്കി കൊണ്ടിരിക്കുക.

 

ആവശ്യമായവ 

ബസുമതി അരി(വേവിച്ചത് ) - രണ്ട് കപ്പ്‌
പാല്‍ - രണ്ട് കപ്പ്‌
വാനില - രണ്ട് തുള്ളി 
വെണ്ണ - ഗ്രാം 
തേന്‍ - മൂന്ന് ടേബിള്‍ സ്പൂണ്‍ 
പഞ്ചസാര - ആവശ്യത്തിനു 
ആപ്പിള്‍ ( കഷ്ണങ്ങള്‍ ) - അഞ്ചര കപ്പ്‌
പട്ട ( പൊടിച്ചത് ) - അര ടീസ് സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

ഒരു പാത്രം അടുപ്പില്‍ വച്ച് പാല്‍ തിളപ്പിക്കുക. തിളച്ചശേഷം വേവിച്ച അരി ഇട്ടു ചെറു തീയില്‍ ഇളക്കി കൊണ്ടിരിക്കുക. അതിനുശേഷം വാനില, വെണ്ണ , തേന്‍ , പഞ്ചസാര , ആപ്പിള്‍ , പട്ട എന്നീ ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് നല്ലവണ്ണം തിളപ്പിക്കുക. ഇതു ചൂടോടുകൂടിയോ തണുപ്പിച്ചോ കഴിക്കാം