ചൂട് ചായക്കൊപ്പം കഴിക്കാൻ ഇത് തയ്യാറാക്കിയാലോ ?
ആവശ്യമായ ചേരുവകൾ
കൂന്തൾ: 500 ഗ്രാം
തേങ്ങ ചിരവിയത്: അരമുറി
ഉള്ളി: രണ്ടെണ്ണം
പച്ചമുളക്: നാലെണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് : ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ: 500 ഗ്രാം
കറിവേപ്പില: ആവശ്യത്തിന്
മുളകുപൊടി: ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: കൂന്തൾ നന്നായി വൃത്തിയാക്കിയശേഷം തലഭാഗം അരിഞ്ഞ് മാറ്റിവെക്കുക. കഴുകി വൃത്തിയാക്കിയ കൂന്തളിൽനിന്ന് ചെറിയ കൂന്തൾ എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ചെറിയ കഷണങ്ങളാക്കിയ കൂന്തൽ മുളകുപൊടി, മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ചിരകിയ തേങ്ങ എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഈ മസാലക്കൂട്ട് പാകമാവുമ്പോൾ വാങ്ങിവെക്കുക.
കഴുകി വൃത്തിയാക്കിവെച്ച കൂന്തളിൽ ഈ മസാലക്കൂട്ട് നിറയ്ക്കുക. നേരത്തേ അരിഞ്ഞുവെച്ച കൂന്തളിന്റെ തലഭാഗം ടൂത്ത്പിക് കൊണ്ട് യോജിപ്പിക്കുക. ഇത് അപ്പച്ചെമ്പിൽ വേവിക്കുക. വേവിച്ച കൂന്തൾ തണുത്തതിന് ശേഷം ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഇത് അലങ്കരിച്ച് ചൂടോടെ കഴിക്കാം.