മുട്ടകൊണ്ടുള്ള ഈ ഐറ്റം നിങ്ങള്‍ക്കറിയാമോ ?

നിങ്ങളൊക്കെ മുട്ടപൊരിക്കുന്നത് എങ്ങനെയാണ് ? മുട്ട പൊട്ടിച്ചിടും കുറച്ച് സവോള ഇടും, പച്ചമുളക് കുറച്ച് മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഇടുന്നു, മിക്സാക്കുന്നു പൊരിച്ചെടുക്കുന്നു.
 

നിങ്ങളൊക്കെ മുട്ടപൊരിക്കുന്നത് എങ്ങനെയാണ് ? മുട്ട പൊട്ടിച്ചിടും കുറച്ച് സവോള ഇടും, പച്ചമുളക് കുറച്ച് മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഇടുന്നു, മിക്സാക്കുന്നു പൊരിച്ചെടുക്കുന്നു. എന്നാൽ കുറച്ചൂടി ആസ്വദിച്ച് മുട്ടയുടെ ഒരു വെറൈറ്റി വിഭവം തയ്യാറാക്കിയാലോ…? ഒന്നോ, രണ്ടോ, മൂന്നോ നിങ്ങൾക്ക് വേണ്ടത്ര മുട്ടയെടുത്തോളൂന്നേ. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പിട്ട് നന്നായി ഇളക്കുക. അതിലേയ്ക്ക് കുറച്ച് പാൽ കൂടി ഒഴിച്ച് നന്നായി മിക്സാക്കുക. പാൽ ഒഴിക്കുമ്പോൾ മൊത്തത്തിൽ ഒഴിക്കാതെ കുറച്ച് കുറച്ച് ഒഴിച്ച് നന്നായി ഇളക്കണേ. ശേഷം അത് എടുത്ത് മാറ്റിവെയ്ക്കുക.


ആ സമയം കൊണ്ട് ബാക്കി പരിപാടി സെറ്റാക്കാം. പച്ചമുളക്, സവോള, തക്കാളിയൊക്കെ എടുത്ത് നന്നായി അരിഞ്ഞ് കുറച്ച് എണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. വെന്ത്കഴിയുമ്പോൾ അതിലേയ്ക്ക് പാൽ മിക്സാക്കി വെച്ചിരിക്കുന്ന മുട്ട ഒഴിച്ചുകൊടുക്കുക. ഇളക്കാതെ മൊത്തത്തിൽ ഒഴിച്ചുകൊടുക്കുക. വെന്ത് വരുന്നതിനനുസരിച്ച് മുട്ട മിക്സ് പൊങ്ങി വരുന്നത് കാണം. ഒപ്പം സ്വൽപം മണംവും വരും കേട്ടോ… ആവി പറക്കുന്ന ആ സ്മെൽ പറഞ്ഞുതരും അതിന്റെ സ്വാദ്. എന്നും എളുപ്പത്തിൽ പൊരിച്ചെടുക്കുന്ന മുട്ട ഇത്തവണ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കിക്കോളൂട്ടോ. ഇത് ബ്രേക്ക് ഫാസ്റ്റായും കഴിക്കാം. ഹെല്‍ത്തിയാണ്.