എരിവ് കുറയ്ക്കുന്ന അടുക്കള വീരന്മാർ
തക്കാളി
ഏത് സൂപ്പിലും തക്കാളി ഒരു വിശ്വസനീയ സഹായിയാണ്. വളരെ എരിവ് കൂടുതലുള്ള ഒരു സൂപ്പിലേയ്ക്ക് അല്ലെങ്കിൽ കറിയിൽ ഒന്നോ രണ്ടോ തക്കാളി അരിഞ്ഞത് ചേർത്ത് കുറച്ചുനേരം തിളപ്പിക്കാം. തക്കാളിയുടെ പുളി രുചി എരിവ് നിയന്ത്രിക്കുകയും രുചി ബാലൻസ് ചെയ്യാൻ സഹായിക്കും.
ഉരുളക്കിഴങ്ങ്
നിങ്ങളുടെ സാമ്പാർ അല്ലെങ്കിൽ കറി വളരെ ഉപ്പുരസമുള്ളതാണെങ്കിൽ, തൊലികളഞ്ഞ ഒരു ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി ചേർക്കാം. ഉരുളക്കിഴങ്ങ് അധിക ഉപ്പ് ആഗിരണം ചെയ്യും, ഇത് ഗ്രേവി കട്ടിയുള്ളതും രുചികരവുമാക്കും.
തൈര് അല്ലെങ്കിൽ ഫ്രഷ് ക്രീം
ചില കറികളിൽ രണ്ട് സ്പൂൺ കട്ടിയുള്ള തൈര് ചേർത്ത് ഇളക്കാം. ഉപ്പുരസം ഉടനടി കുറയും. പനീർ ഗ്രേവി പോലുള്ള വിഭവങ്ങളിൽ, പകരം ഫ്രഷ് ക്രീം ചേർക്കുന്നത് അത് കൂടുതൽ രുചികരമാക്കും.
ഉരുളക്കിഴങ്ങ് ഒരു സ്പോഞ്ച് പോലെ പ്രവർത്തിക്കും, അമിതമായ ഉപ്പ് എരിവ് എന്നിവ കുറയ്ക്കാൻ സഹായിക്കും
നാരങ്ങാനീര്
എരിവുള്ള കറിയിൽ പുളി ചേർക്കുന്നത് രുചി നശിപ്പിച്ചേക്കും. പാകം ചെയ്യുന്നതിനു മുമ്പ് ചേർക്കുന്നതിനു പകരം തിളച്ചു കഴിഞ്ഞ് അൽപം നീര് പിഴിഞ്ഞൊഴിക്കുന്നത് എരിവ് സന്തുലിതമാക്കുകയും ചെയ്യും.
പഞ്ചസാര അല്ലെങ്കിൽ ശർക്കര
അച്ചാർ അല്ലെങ്കിൽ രസം, സാമ്പാർ തുടങ്ങിയവയിൽ എരിവ് കൂടിപ്പോയാൽ അൽപം ശർക്കരയോ പഞ്ചസാരയോ ചേർത്താൽ രുചി ബാലൻസ് ചെയ്യാൻ സാധിക്കും.
വെള്ളം
രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉപ്പിന്റെ അളവ് ക്രമീകരിക്കാനുള്ള ഒരു മാർഗമാണ് വെള്ളം ഉപയോഗിക്കുന്നത്. വെള്ളം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കാം.