കിംഗ് ഫിഷ് മസാല ഫ്രൈ തയ്യാറാക്കുന്ന വിധം
Oct 21, 2026, 18:50 IST
ചേരുവകൾ:
- കിംഗ് ഫിഷ് അഥവാ നെയ്മീൻ – 500 ഗ്രാം
- സവാള – 2 എണ്ണം
- തക്കാളി – 1 എണ്ണം
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- ഗരംമസാല – ¼ ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി, ഉപ്പ്, എണ്ണ, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മീൻ വൃത്തിയാക്കി മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടുക. പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് മയപ്പെടുത്തുക. മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് ഇളക്കുക. മീൻ ചേർത്ത് മസാല പൊതിഞ്ഞശേഷം അടച്ചുവെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. മീൻ വെന്ത് മസാല കുറുകിയാൽ വിളമ്പാം.