കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ കിളിക്കൂട്
ആവശ്യമായ ചേരുവകൾ:
ഉരുളക്കിഴങ്ങ് – 3 എണ്ണം
മുട്ട – 2 എണ്ണം
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ആവശ്യമായ ചേരുവകൾ:
ഉരുളക്കിഴങ്ങ് – 3 എണ്ണം
മുട്ട – 2 എണ്ണം
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
ബ്രെഡ് ക്രംബ്സ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക.
ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക.
ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
മിശ്രിതം തണുത്ത ശേഷം കോൺഫ്ലോർ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക.
ഓരോ ഉരുളയും പരത്തി നടുവിൽ പുഴുങ്ങിയ മുട്ടയുടെ ചെറിയ കഷണം വച്ച് പൊതിയുക.
ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.
ചൂടോടെ സോസ് അല്ലെങ്കിൽ ചട്ണിക്കൊപ്പം വിളമ്പാം.