ആരോഗ്യപ്രദമായ ഓട്‌സ് ഖിച്ചഡി തയ്യാറാക്കിയാലോ ?

 

ആരോഗ്യപ്രദമായ ഓട്‌സ് ഖിച്ചഡി തയ്യാറാക്കിയാലോ ?ആവശ്യമുള്ള സാധനങ്ങൾ

    ഓട്‌സ് -മുക്കാല്‍ കപ്പ്
    ചെറുപയര്‍ പരിപ്പ് -മുക്കാല്‍ കപ്പ്
    ജീരകം -അര ടീസ്പൂണ്‍
    മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
    മുളക് പൊടി -കാല്‍ ടീസ്പൂണ്‍
    ചെറിയ സവാള(ചെറുതായി അരിഞ്ഞത്) -1
    തക്കാളി -ഒന്ന്
    കാരറ്റ് -ചെറുത്, ഒരെണ്ണം
    ഗ്രീന്‍പീസ് -45 ഗ്രാം
    ഇഞ്ചി -മുക്കാല്‍ ടീസ്പൂണ്‍
    പച്ചമുളക് -ചെറുതായി അരിഞ്ഞത്, അര ടീസ്പൂണ്‍
    ഉപ്പ് -ആവശ്യത്തിന്
    ഒലീവ് ഓയില്‍ -അര ടേബിള്‍ സ്പൂണ്‍
    വെള്ളം -2.5 കപ്പ്
    മല്ലിയില -ചെറുതായി അരിഞ്ഞത്, അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

ചെറുപയര്‍പരിപ്പ്, ഗ്രീന്‍പീസ് എന്നിവ ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കാം.

കുക്കറില്‍ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ജീരകം അതിലിട്ട് പൊട്ടിക്കുക. ഇതിലേക്ക് നേരത്തെ അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഈ കൂട്ടിലേക്ക് ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, എന്നിവയും തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് നന്നായി വെന്തുവരുന്നത് വരെ കാത്തിരിക്കാം. ശേഷം ബാക്കിയുള്ള പച്ചക്കറികളെല്ലാം ചേര്‍ക്കാം. കുതിര്‍ത്തുവെച്ച ചെറുപയര്‍ പരിപ്പും ഗ്രീന്‍ പീസും ഓട്‌സും ചേര്‍ക്കാം. ഇത് കുറച്ച് നേരം ഇളക്കിക്കൊടുക്കാം.

ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് എട്ട് മിനിറ്റ് കുക്കറില്‍ വേവിച്ചെടുക്കാം. കുക്കറിലെ പ്രഷര്‍ പോയതിന് ശേഷം അടപ്പ് മാറ്റി മറ്റൊരു പാത്രത്തിലേക്ക് വിളമ്പാം. മല്ലിയില വെച്ച് അലങ്കരിക്കാം. യോഗര്‍ട്ടിനൊപ്പം കഴിക്കാം.