ബേക്കറി രുചിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ
Aug 14, 2024, 08:55 IST
ചേരുവകൾ:
• മൈദ - ¼ കിലോ
• വനസ്പതി - 50 ഗ്രാം
• പഞ്ചസാര - ¼ കിലോ
• അരിപ്പൊടി - 1 ടേബിൾസ്പൂൺ
• ആഴത്തിൽ വറുത്തതിന് സസ്യ എണ്ണ
• ഉപ്പ് -1 നുള്ള്
കാജ തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് മൈദ യിലേക്ക് ഒരു അൽപം ഉപ്പുചേർത്ത് കൊടുത്തതിനുശേഷം വെള്ളമൊഴിച്ച് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി എടുക്കണം. ശേഷം നീളത്തിൽ റോൾ ചെയ്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം, മുറിച്ചെടുത്ത ഓരോ കഷണങ്ങളും നല്ല നൈസായി പരത്തി എടുക്കണം, ശേഷം ഓരോന്നും എടുത്ത് മുകളിൽ നെയ് പുരട്ടിയതിനു ശേഷം മുകളിലേക്ക് അല്പം പൊടിയിട്ട് കൊടുത്തു അടുത്തത് വയ്ക്കുക, ഇതുപോലെ ലയർ ആയി സെറ്റ് ചെയ്യണം, ശേഷം വീണ്ടും റോൾ ചെയ്തെടുത്തു മുറിച്ചെടുക്കണം, വീണ്ടും ചെറുതായി പരത്തിയതിനുശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ചെയ്തെടുത്ത റോളുകൾ ഷുഗർ സിറപ്പിലേക്ക് മുക്കിയെടുത്തു ഉപയോഗിക്കാം.