പാവയ്ക്ക നന്നായി കയ്ക്കുന്നുവോ ? ഇത് കുറയ്ക്കാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ
പോഷകസമൃദ്ധമായ പച്ചക്കറികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് പാവയ്ക്ക. ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും രക്തശുദ്ധിക്ക് സഹായിക്കാനും ആരോഗ്യ വിദഗ്ധർ പലപ്പോഴും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നു.
പോഷകസമൃദ്ധമായ പച്ചക്കറികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് പാവയ്ക്ക. ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും രക്തശുദ്ധിക്ക് സഹായിക്കാനും ആരോഗ്യ വിദഗ്ധർ പലപ്പോഴും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നു. കൂടാതെ കരളിലെ വിഷാംശങ്ങൾ കുറയ്ക്കാനും ചർമ്മരോഗങ്ങൾ തടയാനും പാവയ്ക്കയ്ക്ക് ഗുണങ്ങളുണ്ട്. എന്നാൽ അതിന്റെ കയ്പ്പ് കാരണം പലരും ഇത് ഒഴിവാക്കാറുണ്ട്. ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാൽ ഈ കയ്പ്പ് കുറച്ച് പാവയ്ക്ക രുചികരമായി തയ്യാറാക്കാൻ കഴിയും.
തെെരിന്റെ പുളി പാവയ്‌ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. പാകം ചെയ്യാനായി അരിഞ്ഞുവച്ച പാവയ്ക്ക 15 അല്ലെങ്കിൽ 20 മിനിട്ട് തെെരിൽ ഇട്ടുവയ്ക്കുക. അതിനുശേഷം ചെറുതായി കഴുകി പാകം ചെയ്യാം. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
പുളി ഉപയോഗിച്ചും പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം. പാവയ്ക്ക പാകം ചെയ്യുമ്പോൾ അതിൽ അൽപം പുളിവെള്ളം ചേർത്താൽ മാത്രം മതി. ഇത് കയ്പ്പ് കുറയ്ക്കാനും രുചി വർദ്ധിപ്പിക്കാനും സഹായിക്കും.
മഞ്ഞൾപ്പൊടിയിലുള്ള ചില ഘടകങ്ങൾ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. അരിഞ്ഞ പാവയ്ക്കയിൽ മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്ത് യോജിപ്പിച്ച് 10 അല്ലെങ്കിൽ 15 മിനിട്ട് വയ്ക്കുക. അതിനുശേഷം ചെറുതായി പിഴിഞ്ഞെടുത്ത് പാകം ചെയ്യാം.