കറ്റാർവാഴ അച്ചാർ കഴിച്ചിട്ടുണ്ടോ ?
Aug 11, 2026, 16:01 IST
ചേരുവകൾ
1. കറ്റാർവാഴ തോൽ കളഞ്ഞ് ചെറുതായി നുറുക്കിയത് - 200 ഗ്രാം
2. മുളകുപൊടി - ഒരു ടീസ്പൂൺ
3. ഉലുവ- ഒരു ടീസ്പൂൺ
4. നല്ലെണ്ണ - 5 മില്ലി
5. കടുക് - ഒരു ടീസ്പൂൺ
6. നാരങ്ങനീര് - രണ്ടു നാരങ്ങയുടെ
7. ഉപ്പ് - പാകത്തിന്
8. കായപ്പൊടി - അര ടീസ്പൂൺ
തയാറാക്കുന്ന വിധം:
പാനിൽ നല്ലെണ്ണ ഒഴിച്ച് കടുകും ഉലുവയും താളിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ കറ്റാർവാഴ ചെറിയ കഷണങ്ങളാക്കി ചേർക്കണം. ഇതിലേക്ക് ആലശ്യത്തിന് ഉപ്പ്, കായപ്പൊടി, നാരങ്ങനീര് എന്നിവ ചേർത്തിളക്കുക. കറ്റാർവാഴ അച്ചാർ തയാർ.