കർക്കടക മരുന്നുണ്ട തയ്യാറാക്കാം

 

 ചേരുവകൾ

    ഞവര അരി- 250ഗ്രാം
    അയമോദകം- 50ഗ്രാം
    എള്ള്- 50ഗ്രാം
    ജീരകം- 25ഗ്രാം
    ആശാളി- 50ഗ്രാം
    ഉലുവ- 50ഗ്രാം
    ബദാം- 50ഗ്രാം
    ചുക്ക്- 1/4 ടീസ്പൂൺ
    ചിരകിയ തേങ്ങ- 2കപ്പ്
    നെയ്യ്- 2ടേബിൾസ്പൂൺ
    ശർക്കര- 400ഗ്രാം
    വെള്ളം-1/2 കപ്പ്
    ഏലയ്ക്ക-1/4 ടീസ്പൂൺ


തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഞവര അരി, അയമോദകം, എള്ള്, ജീരകം, ആശാളി, ഉലുവ, എന്നി വറുത്തു മാറ്റാം.
    ഇതിലേയ്ക്ക് ബദാമും ചുക്കും ചേർത്ത് വറത്തു മാറ്റാം. വറുത്തതെല്ലാം തണുത്ത് കഴിഞ്ഞ ശേഷം പൊടിച്ചെടുക്കാം.  
    പാനിലേയ്ക്ക് 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് തേങ്ങ ചിരകിയതും ഏലയ്ക്കയും ചേർത്ത് ഇളക്കാം.
    മറ്റൊരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിലേയ്ക്ക് ശർക്കര കട്ടകളിട്ട് അലിയിച്ചെടുക്കാം.
    വെള്ളം വറ്റി ശർക്കര പാനിയായി വരുമ്പോൾ തണുക്കാൻ മാറ്റി വെയ്ക്കാം. വേവിച്ചെടുത്ത തേങ്ങ അരച്ചെടുക്കാം.
    പൊടിച്ചു വച്ച് പൊടിയിലേയ്ക്ക് തേങ്ങ അരച്ചതു ചേർക്കാം. ഇതിലേയ്ക്ക് ശർക്കരപാനി ഒഴിച്ചിളക്കി യോജിപ്പിക്കാം. ശേഷം കൈകൾ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇനി ഇഷ്ടാനുസരണം കഴിക്കാം.