വീട്ടിൽ തയ്യാറാക്കാം കർക്കിടക സ്പെഷ്യൽ ലേഹ്യം

ഉലുവ, അരി എല്ലാം കൂടെ കഴുകി വൃത്തിയാക്കി 4 മണിക്കൂർ കുതിർത്തിനുശേഷം കറിവേപ്പിലയും കൂടെ ചേർത്ത് നന്നായിട്ടു അരെച്ചെടുത്തു കരുപ്പട്ടി അല്ലെങ്കിൽ ശർക്കര  അലിയിച്ചു അരിച്ചെടുത്തിട്ട് ഈ അരച്ച മാവിന്റെ കൂടെ കലക്കി നല്ല വെള്ളമാക്കി കലക്കണം
 

 ചേരുവകൾ

കറിവേപ്പില                                                    ഒരു വലിയ ബൗൾ നിറയെ 

പച്ചരി                                                                      1/4 കപ്പ് 

ഉലുവ                                                               2  ടേബിൾ സ്പൂൺ 

കരുപ്പട്ടി അല്ലെങ്കിൽ ശർക്കര                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉലുവ, അരി എല്ലാം കൂടെ കഴുകി വൃത്തിയാക്കി 4 മണിക്കൂർ കുതിർത്തിനുശേഷം കറിവേപ്പിലയും കൂടെ ചേർത്ത് നന്നായിട്ടു അരെച്ചെടുത്തു കരുപ്പട്ടി അല്ലെങ്കിൽ ശർക്കര  അലിയിച്ചു അരിച്ചെടുത്തിട്ട് ഈ അരച്ച മാവിന്റെ കൂടെ കലക്കി നല്ല വെള്ളമാക്കി കലക്കണം. ശേഷം പാനിൽ ഒഴിച്ച് നന്നായിട്ട് വറ്റിച്ചെടുക്കുക. വേണമെങ്കിൽ കുറച്ചു നെയ് ചേർക്കാം (ഇതു അധികം കാട്ടിയാവാത്ത രൂപത്തിൽ വേണം പാകം ചെയ്യേണ്ടത്).

.